മദ്യം വിഷമാണ്. വിഷമമാണ്. അതുകൊണ്ടു തന്നെ വിഷയമാണ്.
ഇതിൽ നിന്നും ലാഭം
ഭരിക്കുന്ന സർക്കാരുകൾക്കും
ഇതിന്റെ ഉൽപാദകർക്കും
വിതരണ ശൃംഘലയിലെ ഉദ്യോഗസ്ഥർക്കും മാത്രം.
കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഈ സാധനത്തെ
ലോകത്തൊരിടത്തും ഇല്ലാത്തവിധം ടാക്സ് വാങ്ങി ഖജനാവ് നിറയ്ക്കുമ്പോൾ
അതിലേക്ക് ഫണ്ട് കൊടുക്കുന്ന സാധാരണക്കാരന് കൂടി ഉപയോഗം വരുന്ന ഒരു ആശയം അടങ്ങുന്ന വീഡിയോ ഇതിനൊപ്പം പങ്കുവയ്ക്കുകയാണ്.
ഇത്രയധികം പണം
ലഭിക്കുന്ന മറ്റൊരു
വ്യവസായം
ഇവിടെ ഇല്ലെന്നുതന്നെ പറയാം.
സൗഹൃദവും സാഹചര്യവും സാമ്പത്തികവുമാണ് ഒരാളിനെ പലപ്പോഴും ഇതിന്റെ ഉപയോഗത്തിലേയ്ക്കും അവിടെ നിന്നും അടിക്ഷണിലെയ്ക്കും എത്തിയ്ക്കുന്നത്.

വഴിവാണിഭക്കാർക്ക് പോലും സംഘടനകൾ ഉള്ള ഈ നാട്ടിൽ മദ്യപന്മാർക്ക് ആക്ടീവായ ഒരു സംഘടന ആവശ്യമല്ലേ. ലഭിക്കുന്ന മദ്യത്തിന്റെ ക്വാളിറ്റി അറിയുവാൻ,
മിതമായ നിരക്കിൽ സാധനം ലഭ്യമാക്കുവാൻ
ഓൺലൈൻ കൂട്ടായ്മകളെങ്കിലും ആവശ്യമല്ലേ.
സംഘടനകൾക്ക് പിൻബലം നൽകുന്നത് സമരവും സമരങ്ങൾക്ക് പിൻബലം നൽകുന്നത് സംഘടനകളും തന്നെയാണ്. അങ്ങനെയെങ്കിൽ ഇത്തരം കൂട്ടായ്മകൾ ആദ്യം പ്രഖ്യാപിക്കേണ്ടത്
ഞങ്ങൾ ഇനി മദ്യപിക്കില്ല,
അതുകൊണ്ടുതന്നെ ലോട്ടറിയും വാങ്ങില്ല.
സ്വകാര്യ വാഹനങ്ങൾ ഓടിക്കുകയേയില്ല.
ഒരു മൂന്നുമാസം
ഇതിലെ അംഗങ്ങൾ
ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയാൽ എന്താകും നമ്മുടെ നാടിന്റെ അവസ്ഥ.
ശ്രദ്ധിക്കാനുള്ളത്
ഓരോ ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റ്കളുടെയും
ഓരോ ബാറുകളുടെയും ഓരോ ബിയർ പാർലർ കളുടെയും മേഖല
കേന്ദ്രീകരിച്ച് ആവണം യൂണിറ്റുകൾ രൂപീകരിക്കപ്പെടേണ്ടത്
ഇത്രയും വില നൽകി വാങ്ങിയിട്ടും ഒരു വില പോലും ഇത് വാങ്ങുന്നവർക്ക് കൽപ്പിക്കാത്ത ഒരേയൊരു സംസ്ഥാനം നമ്മുടേത് തന്നെയാകും. ഒരേ സമയം മദ്യം വിതരണം ചെയ്യുന്നതും അതിനെതിരെ പ്രചരണം നടത്തുകയും ചെയ്യുന്ന നയം വ്യക്തമാകുന്നില്ല.
വാങ്ങുന്ന മദ്യം കഴിക്കാൻ ഇടമില്ല. വീട്ടിൽ കൊണ്ടുപോയി കുടിക്കുവാൻ പറ്റുന്ന എത്രപേരുണ്ട്.
അതുകൊണ്ടുതന്നെ നമുക്ക് ഇത് വേണ്ടെന്ന് വയ്ക്കാം.
അത് ആരെയും തോൽപ്പിക്കാൻ അല്ല. സ്വയം ജയിക്കാൻ വേണ്ടിയാണ്.
ഇനി ഇതൊന്നും നടപ്പിലാകാൻ പോകുന്നില്ല എന്നുള്ള വസ്തുത മുൻനിർത്തി പറയട്ടെ
കേരളത്തിലെ ഒരു 60 ശതമാനം തൊഴിലില്ലായ്മ പരിഹരിക്കുവാൻ
കഴിയുന്ന ഒരു മാർഗ്ഗം ഇതിനൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ പൂർന്നമായും കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമായും രേഖപ്പെടുത്തൂ.













