പാൽപായസം @ ഗുരുവായൂർ’ ചിത്രീകരണം ആരംഭിച്ചു
കാർത്തിക് ശങ്കർ, ഗോകുലം ഗോപാലൻ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന’പാൽപായസം @ ഗുരുവായൂർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ശ്രീകൃഷ്ണജയന്തി ദിനത്തിൽ ആരംഭിച്ചു.
ഗുരുവായൂരിൽ വെച്ച് നടന്ന പൂജ സ്വിച്ചോൺ ചടങ്ങിൽ ഗോകുലം ഗോപാലൻ, ജലജ ഗോപാലൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളയിച്ചു.ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി നായർ പുജിച്ച സ്ക്രിപ്റ്റ് സംവിധായകൻ വിജീഷ് മണിയ്ക്ക് കൈമാറി.












