കേരളത്തിലെ റോഡുകൾ എത്രമാത്രം സുരക്ഷിതമാണ്.
എത്രപേർ നിയമങ്ങൾ പാലിക്കുന്നു.
അല്ലെങ്കിൽ എത്രപേർക്ക്
റോഡ് നിയമങ്ങൾ അറിയാം.
രാത്രിയിൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് മാത്രമല്ല
കാൽനടയാത്രക്കാർക്ക് വേണ്ടിയും ലൈറ്റ് ഡിം ചെയ്യേണ്ടതല്ലേ. ഒരു യാത്രക്കാരൻ സീബ്രാലൈനിലേക്ക് പ്രവേശിച്ചാൽ
എത്ര മീറ്റർ ദൂരത്തിൽ വേണം വാഹനം നിറുത്തേണ്ടത്. വാഹനം അടുത്ത് എത്തിയിട്ടില്ല എന്ന് ഉറപ്പിച്ചിട്ട് വേണം കാൽനടയാത്രക്കാർ സീബ്രാ ലൈനിലെയ്ക്ക് പ്രവേശിക്കേണ്ടത്. പല
ട്രാഫിക് സിഗ്നലുകളിലും വാഹനങ്ങൾ നിർത്തി ഇടുന്നത് സീബ്രാ ലൈനിൽ ആണ്. ഇതിന് പലപ്പോഴും ഉദ്യോഗസ്ഥർ സാക്ഷികളുമാണ്. വിദേശ രാജ്യങ്ങളിൽ ട്രാഫിക് സിഗ്നലുകളിൽ കൃത്യമായ അകലം പാലിച്ച് മാത്രമേ വാഹനങ്ങൾ നിറുത്തുകയുള്ളൂ. അതുപോലെ കാൽ നടയാത്രക്കാർക്കായി റോഡ് ക്രോസ് ചെയ്യാൻ വാഹനം നിറുത്തുകമാത്രമല്ല ഹോൺ മുഴക്കി ബുദ്ധിമുട്ടിയ്ക്കുകയുമില്ല.
ഇന്നത്തെ സംശയം വിശ്വാസികൾ പരീക്ഷ പാസാകാൻ അല്ലെങ്കിൽ ജോലി കിട്ടാൻ ഒക്കെ ദൈവങ്ങൾക്ക് കാണിക്ക ഇടാറുണ്ട്. അതുപോലെ ആയിരമോ പതിനായിരമോ പെറ്റി ആയോ കൈക്കൂലി ആയോ നൽകിയാൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടം ഒഴിഞ്ഞുമാറുമോ?
എന്താണ് ഫൈൻ നൽകി ഒഴിവാകുമെന്ന് കരുതുന്ന അപകടം. നമുക്ക് സ്ഥിരം കാണാവുന്ന കാഴ്ചയാണ് ദേശീയ പാതയിലും സംസ്ഥാനപാതയിലും ഒക്കെ ഓവർ ലോടുമായി ലോറികൾ പോകുന്നത്.
അനുവദിച്ചിരിക്കുന്നതിനേക്കാൾ ഭാരം ആ വാഹനത്തിൽ ഉണ്ടാകും. പോലീസും വെഹിക്കിളും ഈ ലോഡ് തടയുകയും ഫൈൻ വലിയൊരു തുക എഴുതി നൽക്കുകയും ചെയ്യും. ഇവരും ഇത് കൊടുക്കാൻ തയ്യാറാണ്.
എന്നാൽ ഓവർ ലോഡ്കൊണ്ട് ഉണ്ടായേക്കാവുന്ന അപകടം ഫൈൻ വാങ്ങിയാൽ ഒഴിവാകുമെന്ന് കണ്ടെത്തിയ ശാസ്ത്ര ശാഖ ഏതാണ്. അല്ലെങ്കിൽ ശാസ്ത്രകാരനോ നിയമജ്ഞനോ ആരാണ്? ഒരു വാഹനത്തിന്റെ ടയറിന്റെയും പ്ലേറ്റിന്റെയുമൊക്കെ കപ്പാസിറ്റിയുടെ അടിസ്ഥാനത്തിലായിരിക്കും ആ വാഹനത്തിൽ കയറ്റാവുന്ന ലോഡിൻറെ അളവ് നിശ്ചയിച്ചിരിക്കുന്നത്.
അതിൽ കൂടുതൽ ഭാരം കയറ്റി വന്നാൽ ഫൈൻ വാങ്ങുകയും അപകടം ഒഴിവാക്കാനായി ലോഡ് ഇറക്കി അനുവദനീയമായ ഭാരം മാത്രം കൊണ്ട് പോകുവാൻ നിർദ്ദേശിക്കുകയും അല്ലേ വേണ്ടത്. അങ്ങനെയെങ്കിൽ അവർ പിന്നീട് ഇത് ആവർത്തിയ്ക്കില്ലല്ലൊ. ഈ വീഡിയോയക്ക് നല്ലതും ചീത്തയുമായ കമൻറ് പ്രതീക്ഷിക്കുന്നു. എങ്കിലും വീഡിയോ തീരും മുൻപ് ഒരു കാര്യം കൂടി. ദിവസവും ഉപയോഗിക്കേണ്ട എണ്ണയുടെ വില വർധന,
വർഷാവർഷമുള്ള ഇൻഷൂറൻസ്, ടാക്സ്, ടെസ്റ്റ് എന്നിവയുടെ ഭീമമായ വർദ്ധനവ്, വാഹന വിലവർദ്ധനവ്, തൊഴിലാളികളുടെ കൂലിയിൽ വർദ്ധനവ് പിന്നെ ആരാധനാലയങ്ങളുടെയുംരാഷ്ട്രീയപാർട്ടികളുടേയും
പിരിവ്. ഇതൊക്കെ കഴിഞ്ഞ് അനുവദനീയമായ ലോഡുമായി പോയാൽ ലാഭം പോയിട്ട് മുതൽ പോലും കിട്ടില്ല എന്നത് പകൽ പോലെ സത്യമല്ലേ. എന്താണ് ഇതിന് പരിഹാരം. കോടതികളും മാധ്യമങ്ങളും ഒരിക്കൽപോലും ഈ വിഷയം പരിഗണിച്ചിട്ടുണ്ടാവില്ല. എന്തെങ്കിലും പരിഹാരം നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ കമൻറ് ചെയ്യൂ. വീണ്ടും കാണാം നന്ദി നമസ്കാരം












